Kerala

സ്വകാര്യ സർവകലാശാല ബിൽ മാർച്ച് 3ന് നിയമസഭയിൽ അവതരിപ്പിച്ചേക്കും

സ്വകാര്യ സർവകലാശാല ബിൽ മാർച്ച് മൂന്നിന് നിയമസഭയിൽ അവതരിപ്പിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു

കേരളത്തിൽ വിദേശ, സ്വകാര്യ സർവകലാശാലകൾ ആകാമെന്ന് നിലപാട് സിപിഎമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. സർവകലാശാലകളുടെ ഭരണപരമായ കാര്യങ്ങളിൽ സർക്കാരിന് അധികാരമുണ്ടാകും

സർക്കാർ മുന്നോട്ടുവെക്കുന്ന നിയമങ്ങളിൽ മാറ്റം വരുത്തിയാൽ നോട്ടീസ് നൽകി അതിനെ പിരിച്ചുവിടാൻ സർക്കാരിന് അധികാരമുണ്ടാകും. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് 40 ശതമാനം സംവരണം അനുവദിക്കണമെന്ന വ്യവസ്ഥയുമുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button