Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 320 രൂപ ഉയർന്നു

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 63,840 രൂപയായി.

ഗ്രാമിന് 40 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7890 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വിൽപ്പന പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം 22നാണ് സ്വർണത്തിന്റെ വില ആദ്യമായി അറുപതിനായിരം കടന്നത്.

പിന്നാലെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഓരോ ദിവസവും സ്വർണവില ഉയരുന്നതാണ് കണ്ടത്. ചൊവ്വാഴ്ച സ്വർണവില 64,000 കടന്നിരുന്നു. ബുധനാഴ്ച ഇടിവ് വന്നതോടെയാണ് വീണ്ടും 63,000ത്തിലേക്ക് എത്തിയത്.

The post സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 320 രൂപ ഉയർന്നു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button