നഴ്സിംഗ് കോളേജിലെ റാഗിംഗ് അതിക്രൂരം; സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയമല്ലെന്ന് ആരോഗ്യമന്ത്രി

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. റാഗിംഗിന്റെ ആദ്യ സെക്കൻഡുകൾ തന്നെ കാണുമ്പോൾ അതിക്രൂരമാണ്. വീഡിയോ മുഴുവനായി കാണാൻ കഴിഞ്ഞില്ല. സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയമല്ല. കുട്ടികളെ പുറത്താക്കുന്ന കാര്യമടക്കം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു
റാഗിംഗ് അറിഞ്ഞില്ലെന്ന് കോളേജ് അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല. സിസിടിവി ക്യാമറകൾ അടക്കം കോറിഡോറിലുണ്ട്. എന്തുകൊണ്ട് അറിയാതെ പോയി. സീനിയർ വിദ്യാർഥികൾ എന്തിന് ജൂനിയർ വിദ്യാർഥികളുടെ മുറിയിൽ പോകണം. മൂന്ന് മാസത്തോളം പീഡനമുണ്ടായെന്നും മന്ത്രി പറഞ്ഞു
പ്രതികൾ വിദ്യാർഥിയെ ഉപദ്രവിച്ചത് പിറന്നാൾ ആഘോഷത്തിന് പണം നൽകാത്തതിനെ തുടർന്നാണെന്നാണ് പോലീസ് പറയുന്നത്. വിദ്യാർഥിയെ കട്ടിലിൽ കെട്ടിയിടിട്ട് കോമ്പസ് കൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയും മുറിവിൽ ലോഷൻ ഉപയോഗിച്ച് കൂടുതൽ വേദനിപ്പിക്കുകയുമായിരുന്നു.
The post നഴ്സിംഗ് കോളേജിലെ റാഗിംഗ് അതിക്രൂരം; സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയമല്ലെന്ന് ആരോഗ്യമന്ത്രി appeared first on Metro Journal Online.