ദേശീയപാത നിർമാണത്തിലെ ക്രമക്കേട്: സിബിഐ അന്വേഷണം വേണമെന്ന് സതീശൻ

ദേശീയപാത നിർമാണത്തിലെ ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നു. പാലാരിവട്ടം പാലം പഞ്ചവടിപ്പാലമാണെന്ന് പറഞ്ഞവർക്ക് ഇപ്പോൾ പരാതിയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി
ദേശീയപാത നിർമാണം നടക്കുന്ന എല്ലാ ജില്ലകളിലും ചീട്ടുകൊട്ടാരം പോലെ നിർമിതകൾ തകർന്നുവീഴുകയാണ്. കൂരിയാട് ഇനി റീ കൺസ്ട്രക്ഷൻ നടക്കണമെങ്കിൽ കോടിക്കണക്കിന് രൂപ ചെലവാക്കണം. ഒരു വർഷത്തിലേറെ സമയം എടുക്കുകയും ചെയ്യും. ആരാണ് ഇതിന് ഉത്തരവാദി.
പാലാരിവട്ടം പാലം പഞ്ചവടിപ്പാലമാണെന്ന് പറഞ്ഞ് സംസ്ഥാനത്തുടനീളം പ്രചാരണം നടത്തിയ ആശളുകളാണ്. അവർക്കിപ്പോൾ ആയിരക്കണക്കിന് കോടി രൂപയുടെ ഗുരുതരമായ അഴിമതി നടത്തിയ ഹൈവേ കേസിൽ പരാതിപ്പെടാനുള്ള ധൈര്യമില്ലന്നും സതീശൻ ആരോപിച്ചു.
The post ദേശീയപാത നിർമാണത്തിലെ ക്രമക്കേട്: സിബിഐ അന്വേഷണം വേണമെന്ന് സതീശൻ appeared first on Metro Journal Online.