Kerala
പാലാ നഗരസഭയിൽ അവിശ്വാസം: സ്വന്തം ചെയർമാനെ എൽഡിഎഫ് വോട്ട് ചെയ്ത് പുറത്താക്കി

പാലാ മുൻസിപ്പാലിറ്റി ചെയർമാൻ ഷാജു തുരുത്തന് എതിരെ യുഡിഎഫ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. പ്രമേയ അവതാരകനടക്കം യുഡിഎഫ് അംഗങ്ങളെല്ലാം വിട്ടുനിന്നപ്പോൾ എൽഡിഎഫ് അംഗങ്ങളിൽ ചെയർമാൻ ഒഴികെ മറ്റെല്ലാവരും പ്രമേയത്തെ അനുകൂലിച്ചു.
മുന്നണി ധാരണപ്രകാരം രാജിവെക്കാതെ വന്നതോടെയാണ് കേരളാ കോൺഗ്രസ് അംഗമായ ഷാജു തുരുത്തനെ സ്വന്തം പാർട്ടിക്കാരടക്കം കൈവിട്ടത്. ജോസ് കെ മാണിയടക്കം ഇദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടെങ്കിലും തയ്യാറായിരുന്നില്ല.
പാർട്ടി നിർദേശം അംഗീകരിക്കാതെ വന്നതോടെയാണ് അവിശ്വാസത്തെ പിന്തുണക്കാൻ കേരളാ കോൺഗ്രസ് എം തീരുമാനിച്ചത്. ഇന്ന് രാവിലെയാണ് അവിശ്വാസ പ്രമേയത്തിനായി യോഗം വിളിച്ചത്.
The post പാലാ നഗരസഭയിൽ അവിശ്വാസം: സ്വന്തം ചെയർമാനെ എൽഡിഎഫ് വോട്ട് ചെയ്ത് പുറത്താക്കി appeared first on Metro Journal Online.