Kerala
തൃശ്ശൂർ പെരിങ്ങോട്ടുകരയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ഗുരുതര പരുക്ക്

തൃശ്ശൂർ പെരിങ്ങോട്ടുകരയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരുക്കേറ്റു. മുറ്റിച്ചൂർ സ്വദേശികളായ അണ്ടേഴത്ത് വീട്ടിൽ ശിവശങ്കരൻ, ഷീല എന്നിവർക്കാണ് പരുക്കേറ്റത്.
ഇന്ന് രാവിലെ 6.40ന് പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിൽ വെച്ചാണ് അപകടം. ബൈക്ക് ലോറിക്കടിയിൽ കുരുങ്ങിയ നിലയിലാണ്. മുറ്റിച്ചൂരിലേക്ക് പോകുകയായിരുന്നു ദമ്പതികൾ. ചരക്കുമായി വന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറിയാണ് ബൈക്കിലിടിച്ചത്.
ലോറി അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരുക്കേറ്റ ദമ്പതികളെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post തൃശ്ശൂർ പെരിങ്ങോട്ടുകരയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ഗുരുതര പരുക്ക് appeared first on Metro Journal Online.