തൃശ്ശൂരിൽ സുഹൃത്ത് പിടിച്ചു തള്ളി നിലത്ത് മുഖമടച്ചുവീണ കായികാധ്യാപകൻ മരിച്ചു

തൃശ്ശൂരിൽ സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്‌കൂൾ അധ്യാപകൻ അനിലാണ് മരിച്ചത്. ചക്കമുക്ക് സ്വദേശിയാണ് അനിൽ. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. സംഭവത്തിൽ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു
റീജ്യണൽ തീയറ്ററിന് സമീപത്തെ ബാറിലെത്തി ഇന്നലെ രാത്രി അനിലും സുഹൃത്തും മദ്യപിച്ചിരുന്നു. പിന്നീട് ഇവർ റീജ്യണൽ തീയറ്ററിൽ വെച്ച് നടക്കുന്ന തീയറ്റർ ഫെസ്റ്റിവലിനെത്തുകയും ചെയ്തു. ഇവിടെ വെച്ചാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്
ഇതിനിടെ സുഹൃത്ത് രാജു അനിലിനെ പിടിച്ചു തള്ളി. മുഖമടച്ച് വീണ് സുനിലിന് പരുക്കേറ്റു. തൊട്ടടുത്ത അശ്വിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
The post തൃശ്ശൂരിൽ സുഹൃത്ത് പിടിച്ചു തള്ളി നിലത്ത് മുഖമടച്ചുവീണ കായികാധ്യാപകൻ മരിച്ചു appeared first on Metro Journal Online.