ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷ് പോലീസിൽ കീഴടങ്ങി

ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതി സുകാന്ത് സുരേഷ് പോലീസിൽ കീഴടങ്ങി. എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലാണ് സുകാന്ത് കീഴടങ്ങിയത്. ഇന്ന് രാവിലെയാണ് സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്.
പ്രതിക്കെതിരായ ആത്മഹത്യാ പ്രേരണ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വ്യക്തമാക്കിയാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് കീഴടങ്ങാമെന്നും കോടതി പറഞ്ഞിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ടാണ് സുകാന്ത് ജാമ്യഹർജി നൽകിയിരുന്നത്
യുവതിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിച്ച് ജീവിക്കാൻ ആഗ്രഹിച്ചെങ്കിലും ഇത് എതിർത്ത വീട്ടുകാരുടെ സമ്മർദം മൂലം യുവതി ആത്മഹത്യ ചെയ്തുവെന്നുമാണ് ഇയാൾ ആരോപിച്ചിരുന്നത്.
The post ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷ് പോലീസിൽ കീഴടങ്ങി appeared first on Metro Journal Online.