Kerala
ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി; ഏഴുമാസം പ്രായമായ കുഞ്ഞിനും പരിക്ക്

കൊല്ലം: കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിപരിക്കേല്‍പ്പിച്ചു. ഏഴുമാസം പ്രായമായ കുഞ്ഞ്, യുവതി ഉള്‍പ്പെടെയുള്ളവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സത്യന്‍ (48), ഭാര്യ ലത(43), അരുണ്‍ (28) അരുണിൻ്റെ ഭാര്യ അമൃത, 7 മാസം പ്രായമുള്ള മകള്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.
പള്ളിക്കല്‍ മൈലം മാരിയമ്മന്‍ ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. വടിവാള്‍, കമ്പിവടി എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കുടുംബ വിരോധമാണ് ആക്രമത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
The post ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി; ഏഴുമാസം പ്രായമായ കുഞ്ഞിനും പരിക്ക് appeared first on Metro Journal Online.