പ്രവർത്തക സമിതി അംഗത്വം പാർട്ടിയെ വിമർശിക്കാനുള്ള ആയുധമാക്കരുത്; തരൂരിനെതിരെ കെ മുരളീധരൻ

നരേന്ദ്ര മോദി-ട്രംപ് കൂടിക്കാഴ്ചയെയും സംസ്ഥാന സർക്കാരിന്റെ വ്യവസായ നയങ്ങളെയും പ്രശംസിച്ച ശശി തരൂരിനെതിരെ വിമർശനവുമായി കെ മുരളീധരൻ. പാർട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കൾക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂർ പാർട്ടിക്ക് വിധേയനാകണമെന്നും മുരളീധരൻ പറഞ്ഞു
തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കണം. നാല് തവണ ജയിപ്പിച്ച പാവപ്പെട്ട പാർട്ടി പ്രവർത്തകരെ തരൂർ മറന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം പാർട്ടിയെ വിമർശിക്കാനുള്ള ആയുധമാക്കരുതെന്നും മുരളീധരൻ പറഞ്ഞു
തരൂരിനെ ശക്തമായ ഭാഷയിൽ തള്ളിപ്പറഞ്ഞ് നേരത്തെ വിഡി സതീശനും എംഎം ഹസനും രംഗത്തുവന്നിരുന്നു. എന്നാൽ തരൂരിനെതിരെ മയപ്പെടുത്തിയ പ്രതികരണമായിരുന്നു കെ സുധാകരൻ നടത്തിയത്.
The post പ്രവർത്തക സമിതി അംഗത്വം പാർട്ടിയെ വിമർശിക്കാനുള്ള ആയുധമാക്കരുത്; തരൂരിനെതിരെ കെ മുരളീധരൻ appeared first on Metro Journal Online.