Kerala
പെരുനാട് ജിതിനെ കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി വിഷ്ണു പിടിയിൽ, അറസ്റ്റിലായവരുടെ എണ്ണം 8 ആയി

പത്തനംതിട്ട പെരുനാട് സിഐടിയു പ്രവർത്തകൻ ജിതിനെ കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതി വിഷ്ണു പിടിയിൽ. നൂറനാട് നിന്നാണ് പ്രതിയെ പിടികൂടിയത്. വിഷ്ണു അടക്കം അഞ്ച് പേരെയാണ് ഇവിടെ നിന്ന് പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി
കൊലപാതകം നടന്ന സമയത്ത് ജിതിനൊപ്പമുണ്ടായിരുന്ന ആളുടെ മൊഴിപ്രകാരം എട്ട് പ്രതികളാണ് കേസിലുള്ളത്. നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് പ്രതികൾ.
എഫ്‌ഐആറിൽ കൊലപാതകത്തിൽ രാഷ്ട്രീയബന്ധമുണ്ടെന്ന പരാമർശമില്ല. ജിതിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചിരുന്നു.
The post പെരുനാട് ജിതിനെ കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി വിഷ്ണു പിടിയിൽ, അറസ്റ്റിലായവരുടെ എണ്ണം 8 ആയി appeared first on Metro Journal Online.