കൈക്കൂലി കേസിൽ അറസ്റ്റിലായ ആർടിഒയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 49 കുപ്പി വിദേശമദ്യം

കൈക്കൂലിയായി 5000 രൂപയും ഒരു കുപ്പി മദ്യവും വാങ്ങിയ എറണാകുളം ആർടിഒയും ഏജന്റുമായും അറസ്റ്റിൽ. ആർടിഒ ജെർസൺ, ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ജെർസണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 49 കുപ്പി വിദേശമദ്യവും പിടികൂടി
ചെല്ലാനം-ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ മാനേജറിൽ നിന്നാണ് ഇവർ കൈക്കൂലി വാങ്ങിയത്. പരാതിക്കാരന്റെ സുഹൃത്തിന്റെ ഉടമസ്ഥതിയലുള്ളതാണ് ബസ്. പെർമിറ്റ് കാലാവധി തീർന്നതിനെ തുടർന്ന് അപേക്ഷ നൽകിയെങ്കിലും അനുമതി നൽകാതെ ആർടിഒയും സംഘവും വൈകിപ്പിക്കുകയായിരുന്നു
തുടർന്ന് ഏജന്റായ രാമപടിയാർ പരാതിക്കാരനെ കാണുകയും മറ്റൊരു ഏജന്റായ സജിയുടെ പക്കൽ 5000 രൂപ കൈക്കൂലി നൽകണമെന്ന് ജെർസൺ പറഞ്ഞതായും അിയിച്ചു. തുടർന്ന് പരാതിക്കാരൻ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
The post കൈക്കൂലി കേസിൽ അറസ്റ്റിലായ ആർടിഒയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 49 കുപ്പി വിദേശമദ്യം appeared first on Metro Journal Online.