കട്ടിപ്പാറയിലെ അധ്യാപികയുടെ മരണം: മാനേജ്‌മെന്റിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ്

കട്ടിപ്പാറയിലെ അധ്യാപിക അലീന ജീവനൊടുക്കിയ സംഭവത്തിൽ താമരശ്ശേരി രൂപതയുടെ കോർപറേറ്റ് മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്. സ്‌കൂൾ മാനേജ്‌മെന്റിനെതിരായ റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിന് കൈമാറി.
വിദ്യാഭ്യാസ വകുപ്പിന് വീഴ്ച പറ്റിയെന്നായിരുന്നു കോർപറേറ്റ് മാനേജ്‌മെന്റിന്റെ ആരോപണം. സ്ഥിരനിയമനത്തിന് അപേക്ഷ നൽകിയതാണെന്നും എന്നാൽ കൃത്യമായി ഇടപെട്ടില്ലെന്നും മാനേജ്‌മെന്റ് വാദിച്ചിരുന്നു. എന്നാൽ മാനേജ്‌മെന്റിന്റെ വാദങ്ങൾ തള്ളിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്
നേരത്തെ അലീനയുടെ പിതാവ് ബെന്നിയും മാനേജ്‌മെന്റിന്റെ വാദങ്ങൾ തള്ളിയിരുന്നു. മാനേജ്‌മെന്റ് ശരിയായ നടപടി സ്വീകരിച്ചാൽ മാത്രമേ സർക്കാരിന് സ്ഥിരനിയമനം നൽകാനാകൂവെന്ന് ബെന്നി പറഞ്ഞിരുന്നു.
The post കട്ടിപ്പാറയിലെ അധ്യാപികയുടെ മരണം: മാനേജ്‌മെന്റിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് appeared first on Metro Journal Online.