എസ് എഫ് ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; പിഎം ആർഷോ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

എസ് എഫ് ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. നാല് ദിവസമായി തിരുവനന്തപുരത്താണ് സമ്മേളനം നടന്നുവരുന്നത്. സെക്രട്ടറി പിഎം ആർഷോ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേലും അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് അവതരിപ്പിച്ച സംഘടന റിപ്പോർട്ടിലും പൊതുചർച്ച നടന്നിരുന്നു
ചർച്ചക്കുള്ള മറുപടി ഇന്നുണ്ടാകും. തുടർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കും. രണ്ട് ടേം പൂർത്തിയാക്കിയ സാഹചര്യത്തിൽ പിഎം ആർഷോ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും.
നിലവിലെ പ്രസിഡന്റ് അനുശ്രീയെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അനുശ്രീ കൂടാതെ ആലപ്പുഴ ജില്ലാ സെക്രട്ടറി ശിവപ്രസാദ്, കണ്ണൂരിൽ നിന്നുള്ള സഞ്ജീവ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
The post എസ് എഫ് ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; പിഎം ആർഷോ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും appeared first on Metro Journal Online.