WORLD

ഗസ്സ സ്‌കൂളില്‍ ഇസ്‌റാഈല്‍ നരനായാട്ട്

ഗസ്സ: ഇസ്‌റാഈല്‍ ആക്രമണം രൂക്ഷമായ ഗസ്സയിലെ സ്‌കൂളില്‍ അതിക്രൂരമായ ആക്രമണം. 28 പേര്‍ കൊല്ലപ്പെട്ടുവെന്നും കൊല്ലപ്പെട്ടവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണം രൂക്ഷമായതോടെ സാധാരണക്കാര്‍ അഭയം തേടിയ സ്‌കൂളിലാണ് മുന്നറിയിപ്പില്ലാതെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ക്രൂരത. ആക്രമണത്തില്‍ നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും മരണ സംഖ്യ വര്‍ധിച്ചേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ, ലബനാനിലെ തെക്കന്‍ അതിര്‍ത്തി പ്രദേശത്ത് ഇസ്‌റാഈല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് യു എന്‍ സമാധാന സേനാംഗങ്ങള്‍ക്ക് പരുക്കേറ്റു.

ഫലസ്തീനിലെ ഖാന്‍ യൂനുസില്‍ അഭയാര്‍ഥികളായ നാല് പേരെയും ജബലിയ ക്യാമ്പിലെ മൂന്ന് പേരെയും ഇസ്‌റാഈല്‍ സൈന്യം വെടിവെച്ച് കൊന്നു.

ഗസ്സയിലെ മരണ സംഖ്യ 42,065 ആയെന്നും പരുക്കേറ്റവര്‍ 97,886 ആയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button