പെരിയ ഇരട്ടക്കൊലക്കേസ്: 14ാം പ്രതി കെ മണികണ്ഠന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ മണികണ്ഠന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ കെ മണികണ്ഠൻ കേസിലെ പതിനാലാം പ്രതിയാണ്. പഞ്ചായത്തീരാജ് ആക്ട് 340 പ്രകാരം അംഗത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് നടപടി
മാർച്ച് 11ന് മണികണ്ഠൻ നേരിട്ട് ഹാജരാകണം. കഴിഞ്ഞ മാസം 3ന് കെ മണികണ്ഠനെ എറണാകുളം സിബിഐ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതേ തുടർന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കല്യോട്ടെ എംകെ ബാബുരാജാണ് പരാതി നൽകിയത്
പരാതി ഫയലിൽ സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 11ന് നേരിട്ട് ഹാജരാകാൻ കെ മണികണ്ഠന് നോട്ടീസ് അയക്കുകായയിരുന്നു. പെരിയ ഇരട്ടക്കൊലക്കേസിൽ 10 പേർക്ക് ജീവപര്യന്തം തടവും നാല് നേതാക്കൾക്ക് അഞ്ച് വർഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചത്.
The post പെരിയ ഇരട്ടക്കൊലക്കേസ്: 14ാം പ്രതി കെ മണികണ്ഠന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് appeared first on Metro Journal Online.