Kerala

വന്യജീവി ആക്രമണം കേരളത്തിന്റെ മൊത്തം പ്രശ്‌നം; ജനങ്ങളുടെ പ്രതിഷേധം അവരുടെ വേദനയിൽ നിന്നെന്ന് മന്ത്രി

മലയോര മേഖലയിലെ വന്യജീവി ആക്രമണം കേരളത്തിന്റെ മൊത്തം പ്രശ്‌നമാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണത്തിൽ ജനം അമ്പരന്ന് നിൽക്കുന്നുവെന്നത് നിഷേധിക്കാൻ കഴിയില്ല. താത്കാലിക പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു

ഉത്തര മധ്യ മേഖലകളിൽ ഉന്നതതല യോഗം ചേരും. ജനങ്ങൾ പ്രതിഷേധിക്കുന്നതിൽ അവരെ കുറ്റം പറയാനാകില്ല. അവരുടെ വേദനയിൽ നിന്നാണ് അവർ പ്രതിഷേധിക്കുന്നത്. പ്രതിഷേധങ്ങളെ തള്ളിപ്പറയുന്നില്ല. സ്ഥിതിഗതികളിൽ കലക്ടറോടും പോലീസിനോടും റിപ്പോർട്ട് തേടും. നാളെ വയനാട്ടിൽ എത്തി ഉചിതമായ തീരുമാനമെടുക്കും

ജനങ്ങളുടെ ആശങ്കയകറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കും. എതിർപ്പുള്ളവരുമായി നേരിട്ട് സംസാരിക്കും. ഫോറസ്റ്റ് ഇന്റലിജൻസിന്റെ പ്രവർത്തനം ശക്തിപ്പെടുത്തും. അന്തർ സംസ്ഥാന മന്ത്രിതല കൗൺസിൽ യോഗം വിളിക്കും. മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

The post വന്യജീവി ആക്രമണം കേരളത്തിന്റെ മൊത്തം പ്രശ്‌നം; ജനങ്ങളുടെ പ്രതിഷേധം അവരുടെ വേദനയിൽ നിന്നെന്ന് മന്ത്രി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button