ആറളത്ത് നാട്ടുകാരുടെ വൻ പ്രതിഷേധം; എംവി ജയരാജൻ അടക്കമുള്ള സിപിഎം നേതാക്കളെ തടഞ്ഞു

ആറളത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സ്ഥലത്ത് എത്തിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ അടക്കമുള്ള സിപിഎം നേതാക്കളെ നാട്ടുകാർ തടഞ്ഞു. ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസും നാട്ടുകാർ തടഞ്ഞു
ആരെയും ഉള്ളിലേക്ക് കയറ്റി വിടില്ലെന്ന് പറഞ്ഞാണ് പ്രതിഷേധം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡ് ഉപരോധിച്ചവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി
വനംവകുപ്പിനോടും ഉദ്യോഗസ്ഥരോടുമാണ് പ്രതി,ധേമെന്ന് നാട്ടുകാർ പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ദമ്പതികളുടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. മന്ത്രിയും ജില്ലാ കലക്ടറും സ്ഥലത്ത് എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
The post ആറളത്ത് നാട്ടുകാരുടെ വൻ പ്രതിഷേധം; എംവി ജയരാജൻ അടക്കമുള്ള സിപിഎം നേതാക്കളെ തടഞ്ഞു appeared first on Metro Journal Online.