Kerala
മുന്നറിയിപ്പ് അവഗണിച്ചും മുന്നോട്ടുപോയി; ബൈക്ക് യാത്രാ സംഘം ആനയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇടുക്കി മറയൂർ-ഉദുമൽപെട്ട റോഡിൽ ബൈക്ക് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി കാട്ടാന. റോഡിലേക്ക് കയറി നിലയുറപ്പിച്ച കൊമ്പൻ വാഹനങ്ങൾ തടയുകയും ചെയ്തു. ചിന്നാർ വന്യജീവി സങ്കേതത്തിന് ഉള്ളിലെ റോഡ് സൈഡിൽ കാട്ടാന നിൽക്കുന്നുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ബൈക്ക് യാത്രാ സംഘം മുന്നോട്ടുവന്നത്
ബൈക്കുകൾ വരുന്നത് കണ്ടതോടെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. തലനാരിഴക്കാണ് സംഘം രക്ഷപ്പെട്ടത്. അൽപ്പ നേരം റോഡിൽ നിന്ന കാട്ടാന പിന്നീട് സ്വയം പിൻവാങ്ങി.
അതേസമയം ഇന്നലെ വൈകിട്ട് ചിന്നാർ-ഉദുമൽപെട്ട റോഡിൽ വിരിഞ്ഞ കൊമ്പനും ഇറങ്ങിയിരുന്നു. ഇതേ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
The post മുന്നറിയിപ്പ് അവഗണിച്ചും മുന്നോട്ടുപോയി; ബൈക്ക് യാത്രാ സംഘം ആനയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക് appeared first on Metro Journal Online.