Kerala
പിസി ജോർജ് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

ചാനൽ ചർച്ചക്കിടെ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ പിസി ജോർജിനെ കോടതി റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പിസി ജോർജിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് ശേഷം പിസിയെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റും.
ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിൽ എത്താമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിസി ജോർജ് കോടതിയിൽ എത്തി കീഴടങ്ങുകയായിരുന്നു. ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു
പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പിസി ജോർജിനെ ചോദ്യം ചെയ്യുകയാണ്. ഇന്ന് രാവിലെയാണ് പിസി ജോർജ് ഈരാറ്റുപേട്ട മുൻസിഫ് കോടതിയിൽ കീഴടങ്ങിയത്.
The post പിസി ജോർജ് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി appeared first on Metro Journal Online.