ഫർസാന അഫാനെ കാണാനെത്തുന്ന ദൃശ്യങ്ങൾ പുറത്ത്; ചികിത്സയിലുള്ള ഷെമിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ മാരകമായി ആക്രമിച്ച മാതാവ് ഷെമിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ശ്രീഗോകുലം മെഡിക്കൽ കോളേജ്. ഷെമിക്ക് ബോധം വന്നതായും സംസാരിക്കുന്നുണ്ടെന്നും ഡോക്ടർ അറിയിച്ചു. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടില്ല. ഷെമിയുടെ തലയോട്ടിയും താടിയെല്ലും പൊട്ടിയിട്ടുണ്ട്
അതേസമയം അഫാൻ കൊലപ്പെടുത്തിയ കാമുകി ഫർസാനയുടെ മരണത്തിന് മുമ്പുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. വീട്ടിൽ നിന്നിറങ്ങി അഫാനെ കാണാനെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുക്കന്നൂരിലെ വീട്ടിൽ നിന്ന് ഫർസാന വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകുന്നതാണ് ദൃശ്യത്തിലുള്ളത്
അഫാന്റെ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊലപാതകങ്ങൾക്കിടെ അഫാൻ ബാറിലെത്തി മദ്യപിച്ചതായും മദ്യം പാഴ്‌സൽ വാങ്ങിയതായും പോലീസ് കണ്ടെത്തിയിരുന്ന.ു
The post ഫർസാന അഫാനെ കാണാനെത്തുന്ന ദൃശ്യങ്ങൾ പുറത്ത്; ചികിത്സയിലുള്ള ഷെമിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു appeared first on Metro Journal Online.