എൻഡിഎ വിട്ട് തിരികെ യുഡിഎഫിലെത്താൻ ശ്രമം; സജി മഞ്ഞക്കടമ്പിൽ തൃണമൂൽ കോൺഗ്രസിൽ ചേരും

കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ തൃണമൂൽ കോൺഗ്രസിലേക്ക്. എൻഡിഎ മുന്നണിയുടെ ഭാഗമായ സജി തൃണമൂൽ കോൺഗ്രസ് വഴി വീണ്ടും യുഡിഎഫിലേക്ക് എത്താനാണ് ശ്രമിക്കുന്നത്. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മുൻ ജില്ലാ പ്രസിഡന്റായിരുന്നു സജി
മോൻസ് ജോസഫുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് കേരളാ കോൺഗ്രസ് വിട്ട് എൻഡിഎയുടെ ഭാഗമായത്. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള സജിയുടെ വരവ് സംസ്ഥാനത്ത് തങ്ങളെ സഹായിക്കുമെന്ന് ബിജെപി വിലയിരുത്തിയിരുന്നു
കോട്ടയത്തെ ചില നേതാക്കൾ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് പിവി അൻവർ ഇന്നലെ പറഞ്ഞിരുന്നു. കോട്ടയത്ത് ഇന്ന് പിവി അൻവർ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. സമ്മേളനത്തിൽ സജിയും പങ്കെടുക്കുമെന്നാണ് വിവരം
The post എൻഡിഎ വിട്ട് തിരികെ യുഡിഎഫിലെത്താൻ ശ്രമം; സജി മഞ്ഞക്കടമ്പിൽ തൃണമൂൽ കോൺഗ്രസിൽ ചേരും appeared first on Metro Journal Online.