Kerala
എംഡിഎംഎ ലഹരിയിൽ അമ്മയെ മർദിച്ചു; യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി

മലപ്പുറം വേങ്ങരയിൽ എംഡിഎംഎ ലഹരിയിൽ യുവാവ് അമ്മയെ അടിച്ചു പരുക്കേൽപ്പിച്ചു. വേങ്ങര ചെനക്കലിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
ചെനക്കര സ്വദേശി സൽമാനാണ് അമ്മയെ മർദിച്ച് അവശയാക്കിയത്. സൽമാൻ എംഡിഎംഎക്ക് അടിമയാണ്. യുവാവിന്റെ പരാക്രമത്തെ തുടർന്ന് നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.
തുടർന്ന് പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പിന്നാലെ സൽമാനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.
The post എംഡിഎംഎ ലഹരിയിൽ അമ്മയെ മർദിച്ചു; യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി appeared first on Metro Journal Online.