ലോ കോളേജ് വിദ്യാർഥിനിയുടെ മരണം; ഒളിവിൽ പോയ ആൺസുഹൃത്തിനായി തെരച്ചിൽ തുടരുന്നു

കോഴിക്കോട് ലോ കോളേജ് വിദ്യാർഥിനിയെ വാടക വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്തിനായി അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് വാപ്പോളിത്താഴത്തെ വാടക വീട്ടിൽ തൃശ്ശൂർ പാവറട്ടി കൈതക്കൽ വീട്ടിൽ മൗസ മെഹ്റിസിനെ(20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
ഇന്നലെ സഹപാഠികളായ ആറ് പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആൺ സുഹൃത്തിനായി തെരച്ചിൽ ഊർജിതമാക്കിയത്. മൗസയുടെ മരണത്തിന് ശേഷം ഇയാൾ ഒളിവിലാണ്. മൗസയുടെ ഫോണും കണ്ടെത്താനായിട്ടില്ല
മൗസയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. തിങ്കളാഴ്ച ക്ലാസിലുണ്ടായിരുന്ന മൗസ പന്നീട് ക്ലാസിൽ നിന്നിറങ്ങി. മൂന്നരയോടെ അടുത്ത മുറിയിൽ താമസിക്കുന്ന വിദ്യാർഥിനി വീട്ടിലെത്തിയപ്പോഴാണ് മൗസയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൗസയുടെ ആൺസുഹൃത്ത് വിവാഹിതനാണെന്ന വിവരവുമുണ്ട്.
The post ലോ കോളേജ് വിദ്യാർഥിനിയുടെ മരണം; ഒളിവിൽ പോയ ആൺസുഹൃത്തിനായി തെരച്ചിൽ തുടരുന്നു appeared first on Metro Journal Online.