Kerala

അരിത ബാബുവിന്റെ സ്വർണം മോഷണം പോയി

പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭ മാർച്ചിന് എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന്റെ സ്വർണം മോഷണം പോയി. പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ് അസ്വസ്ഥത അനുഭവപ്പെട്ട അരിതയെ സിടി സ്‌കാൻ ചെയ്യാൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയുമാണ് കാണാതായത്

സഹപ്രവർത്തകയുടെ ബാഗിലാണ് ഒന്നര പവനോളം സ്വർണം സൂക്ഷിച്ചത്. സംഭവത്തിൽ അരിത ബാബു കന്റോൺമെന്റ് പോലീസിൽ പരാതി നൽകി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ഇന്നലെ പ്രതിപക്ഷ യുവജന സംഘടനകൾ നിയമസഭ മാർച്ച് നടത്തിയത്. മാർച്ചിൽ സംഘർഷം ഉടലെടുത്തതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button