Kerala
ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

കോട്ടയം ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി. അടിമാലി സ്വദേശി അമൽ കെ ജോമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കളരിയാമാക്കൽ ചെക്ക് ഡാമിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.
അമലിനൊപ്പം ഒഴുക്കിൽപ്പെട്ട സുഹൃത്ത് പെരുവന്താനം സ്വദേശി ആൽബിൻ ജോസഫിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് ലഭിച്ചിരുന്നു. അപകടമുണ്ടായ വിലങ്ങുപാറ കടവിന് 200 മീറ്റർ മാറി അമ്പലക്കടവിന് സമീപത്ത് നിന്നാണ് ആൽബിന്റെ മൃതദേഹം ലഭിച്ചത്
ജർമൻ ഭാഷാ പഠന കേന്ദ്രത്തിലെ വിദ്യാർഥികളും സുഹൃത്തുക്കളുമായ നാല് പേരാണ് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയത്. ഇവരിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു.
The post ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി appeared first on Metro Journal Online.