വിദ്വേഷ പരാമർശ കേസ്: ബിജെപി നേതാവ് പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചു

വിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പിസി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. ഇന്നലെ ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജനുവരി 4ന് ടെലിവിഷൻ ചാനൽ ചർച്ചയിൽ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശമാണ് കേസിനാധാരം.
ജാമ്യവ്യവസ്ഥകൾ നിരന്തരം ലംഘിക്കുന്ന ഒരാൾക്ക് ജാമ്യം അനുവദിച്ചാൽ അത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായെന്നും ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമായതിനാൽ ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗം വാദിച്ചത്
പിസി ജോർജിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള മെഡിക്കൽ റിപ്പോർട്ടും കോടതി തേടിയിരുന്നു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് പിസി ജോർജ്.
The post വിദ്വേഷ പരാമർശ കേസ്: ബിജെപി നേതാവ് പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചു appeared first on Metro Journal Online.