Kerala
ആലപ്പുഴയിൽ വാക്കുതർക്കത്തിനിടെ അയൽവാസിയായ സ്ത്രീയെ യുവാക്കൾ തലയ്ക്കടിച്ചു കൊന്നു

ആലപ്പുഴയിൽ വാക്കുതർക്കത്തിനിടെ അയൽവാസിയായ 50കാരിയെ യുവാക്കൾ തലയ്ക്കടിച്ചു കൊന്നു. ആലപ്പുഴ അരൂക്കുറ്റി സ്വദേശി വനജയാണ്(50) മരിച്ചത്.
ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് വനജ മരിച്ചത്. വനജയെ കൊലപ്പെടുത്തിയ അയൽവാസികളായ വിജീഷും സഹോദരൻ ജയേഷും ഒളിവിലാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
മുമ്പും ഇരുവരും തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടായതായി പോലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
The post ആലപ്പുഴയിൽ വാക്കുതർക്കത്തിനിടെ അയൽവാസിയായ സ്ത്രീയെ യുവാക്കൾ തലയ്ക്കടിച്ചു കൊന്നു appeared first on Metro Journal Online.