Kerala
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം; ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി

ബ്രഹ്മപുരം പ്ലാന്റിൽ തീപിടുത്തം. മാലിന്യങ്ങൾ കൂട്ടിയിട്ട ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. തൃക്കാക്കരയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ വർഷവും വേനൽക്കാലത്ത് തീപിടിത്തം ഉണ്ടായിരുന്നു. വളരെ വേഗത്തിലല്ലെങ്കിലും കൂടുതൽ ഭാഗത്തേക്ക് പുകഞ്ഞ് കത്തുന്ന സാഹചര്യമുണ്ട്. തീ നിയന്ത്രിക്കാനുള്ള ശ്രമം നടന്നു വരികയാണ്.
മാലിന്യമലകൾ നീക്കിയ ബ്രഹ്മപുരത്ത് മേയർ എം അനിൽ കുമാറിനും പി വി ശ്രീനിജൻ എംഎൽഎയ്ക്കുമൊപ്പം ക്രിക്കറ്റ് കളിക്കുന്ന ചിത്രം മന്ത്രി എംബി രാജേഷ് അടുത്തിടെ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തീപിടിത്തമുണ്ടായിരിക്കുന്നത്.
The post ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം; ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി appeared first on Metro Journal Online.