Kerala

വാട്‌സാപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലി; ഭർത്താവിനെതിരെ പരാതിയുമായി യുവതി

വാട്‌സാപ്പ് ശബ്ദസന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി. കാസർകോട് കല്ലൂരാവി സ്വദേശിനിയാണ് ഭർത്താവിനെതിരെ പരാതി നൽകിയത്. വിദേശത്തുള്ള ഭർത്താവ് അബ്ദുൽ റസാഖ് തന്റെ പിതാവിന്റെ ഫോണിൽ വിളിച്ച് മൂന്ന് തവണ മൊഴി ചൊല്ലിയെന്നാണ് പരാതി

സ്ത്രീധനം കുറഞ്ഞെന്ന പേരിൽ അബ്ദുൽ റസാഖും ുകുടുംബവും പീഡിപ്പിച്ചതായും യുവതി പറയുന്നു. 2022 ഓഗസ്റ്റിൽ 18ാം വയസിലാണ് യുവതിയുടെ വിവാഹം കഴിയുന്നത്. ഇതിന് ശേഷം തുടർച്ചയായി പീഡനം ഏൽക്കേണ്ടി വന്നതായി പരാതിയിൽ പറയുന്നു

50 പവൻ സ്വർണം സ്ത്രീധനമായി ചോദിച്ചിരുന്നു. എന്നാൽ 20 പവനാണ് നൽകാൻ സാധിച്ചത്. ഇതിനെ തുടർന്നായിരുന്നു പീഡനം. പല ദിവസങ്ങളിലും പട്ടിണിക്കിട്ടതായും മർദിച്ചതായും യുവതി പറയുന്നു.

ഇതിന് ശേഷം ഭർത്താവ് യുഎഇയിലേക്ക് പോയി. പിന്നെ മാസങ്ങളോളും ഒരു വിവരവും ഉണ്ടായിരുന്നില്ല. ഭർത്താവിനെ തിരക്കി യുവതി യുഎഇയിലേക്ക് പോകാൻ തയ്യാറെടുപ്പ് നടത്തിയിരുന്നു. ഇത് അറിഞ്ഞതോടെയാണ് ഭർത്താവ് ഫോണിൽ മുത്തലാഖ് ചൊല്ലിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button