Kerala

എസ് എഫ് ഐക്ക് സ്വാധീനമുള്ള ഇടങ്ങളിൽ ലഹരി ഏജന്റുമാരായി മാറുന്നു; കേരളം ഡ്രഗ് പാർട്ടികളുടെ കേന്ദ്രമെന്ന് സതീശൻ

ഡ്രഗ് പാർട്ടികളുടെ കേന്ദ്രമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലഹരിമാഫിയയുടെ രാഷ്ട്രീയരക്ഷകർതൃത്വം സർക്കാരിനാണ് ക്യാമ്പസുകളിൽ, സ്‌കൂളുകളിൽ ലഹരിസംഘം വിഹരിക്കുന്നു. കോഴിക്കോട് വിദ്യാർഥിയുടെ കൊലപാതകം ഞെട്ടിക്കുന്ന സംഭവമാണ്. എസ്എഫ്‌ഐക്ക് അമിത സ്വാധീനമുള്ള സ്ഥലങ്ങളിൽ ലഹരി ഏജന്റുമാരായി മാറുന്നു.

എത്രയോ കേസുകളിൽ അവർ പ്രതികളായി. അവർക്ക് ഒഴിഞ്ഞു മാറാനാകില്ല. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അത് സപ്ലൈ ചെയ്യുന്നവരെ കൂടി പിടികൂടണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. ആശവർക്കർമാരുടെ സമരം നിലനിൽപ്പിനായുള്ളതാണ്. അത് പൊളിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. യുഡിഎഫ് സമരക്കാർക്കൊപ്പമാണെന്നും സതീശൻ പറഞ്ഞു

അതേസമയം വിഡി സതീശന് മറുപടിയുമായി എസ് എഫ് ഐ രംഗത്തുവന്നു. ഒരു ഡാറ്റയും ഇല്ലാതെയാണ് പ്രതിപക്ഷ നേതാവ് പ്രസ്താവന നടത്തുന്നത്. എസ് എഫ് ഐയെ തകർക്കുകയെന്ന വലതുപക്ഷ അജണ്ട മുൻനിർത്തിയാണ് പ്രതിക്ഷ നേതാവ് ചെയ്യുന്നതെന്നും എസ് എഫ് ഐ വിമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button