Kerala
കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണം; സിപിഐ-സിപിഎം ഐക്യം വൈകരുതെന്ന് ബിനോയ് വിശ്വം

കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഐക്യം വൈകരുത്. ആർഎസ്എസ് പിടിമുറുക്കുന്ന ഇന്ത്യയിൽ സിപിഐ-സിപിഎം ഐക്യത്തെ പറ്റി ചിന്തിക്കണം
ലയനം എന്ന വാക്കല്ല സിപിഐ മുന്നോട്ടുവെക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തത്വാധിഷ്ഠിതമായ പുനർ ഏകീകരണമാണ് ആവശ്യം. അത് ചർച്ചകൾക്കും സംവാദങ്ങൾക്കും ഒടുവിലാണ് ഉണ്ടാകുക
ഒന്നിക്കാൻ തീരുമാനിച്ചാൽ പരസ്പരം എല്ലാ കാര്യവും പറയേണ്ടി വരും. അത് പറയുന്നത് അകലാൻ വേണ്ടിയല്ല, അടുക്കാൻ വേണ്ടിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
The post കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണം; സിപിഐ-സിപിഎം ഐക്യം വൈകരുതെന്ന് ബിനോയ് വിശ്വം appeared first on Metro Journal Online.