ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ ഐടിഐ വിദ്യാർഥിക്ക് പരുക്ക്; മൂക്കിന്റെ എല്ല് പൊട്ടി

പാലക്കാട് ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരുക്ക്. ഐടിഐ വിദ്യാർഥി സാജനാണ്(20) മർദനത്തിൽ പരുക്കേറ്റത്. ക്ലാസ് മുറിയിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നുവെന്നാണ് എഫ്‌ഐആർ. മർദനത്തിൽ സാജന്റെ മൂക്കിന്റെ എല്ല് പൊട്ടി
സാജനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാജന്റെ മൂക്കിന് പുറമെ ഇടതുവശത്തെ കണ്ണിന് താഴെയും ആഴത്തിൽ മുറിവുണ്ട്. സംഭവത്തിൽ സഹപാഠിയായ കിഷോറിനെതിരെ(20) ഒറ്റപ്പാലം പോലീസ് കേസെടുത്തു
ഫെബ്രുവരി 19നായിരുന്നു സംഭവം നടന്നത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് അറിയിച്ചു.
The post ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ ഐടിഐ വിദ്യാർഥിക്ക് പരുക്ക്; മൂക്കിന്റെ എല്ല് പൊട്ടി appeared first on Metro Journal Online.