Kerala

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 320 രൂപ കുറഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,840 രൂപയായി.

തുടർച്ചയായ നാല് ദിവസം 66,000ന് മുകളിൽ തുടർന്നതിന് പിന്നാലെയാണ് സ്വർണവില താഴേക്ക് ഇറങ്ങുന്നത്. ഗ്രാമിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 8230 രൂപയായി

രണ്ട് ദിവസം കൊണ്ട് പവന് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് കുറഞ്ഞത്. ഈ മാസം 20ന് രേഖപ്പെടുത്തിയ 66,480 രൂപയാണ് കേരളത്തിലെ റെക്കോർഡ് സ്വർണവില

The post തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 320 രൂപ കുറഞ്ഞു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button