Kerala
കൊല്ലത്ത് യൂത്ത് കോൺഗ്രസ് നേതാവിന്റെ കാറിന് തീയിട്ടു; വൈരാഗ്യത്തെ തുടർന്നെന്ന് സംശയം

കൊല്ലം തേവലക്കരയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ കാറിന് തീയിട്ടു. ഇന്നലെ അർധരാത്രിയോടെയാണ് തേവലക്കര സ്വദേശി ജോയിമോന്റെ കാറിൽ തീയിട്ടത്.
കാറിൽ നിന്നുള്ള ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങുകയായിരുന്നു. അപ്പോൾ കാർ കത്തുന്നതായി കണ്ടത്. തുടർന്ന് കാറിലെ തീയണച്ചു. കാറിന്റെ ബോണറ്റിലാണ് തീയിട്ടത്.
എന്നാൽ സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. വൈരാഗ്യത്തിന്റെ പുറത്താണ് കാറിന് തീയിട്ടതെന്നാണ് ജോയിമോന്റെ പ്രതികരണം.
The post കൊല്ലത്ത് യൂത്ത് കോൺഗ്രസ് നേതാവിന്റെ കാറിന് തീയിട്ടു; വൈരാഗ്യത്തെ തുടർന്നെന്ന് സംശയം appeared first on Metro Journal Online.