ലഹരിസംഘത്തെ പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് നേരെ അക്രമം; കാല് ഒടിഞ്ഞു

തിരുവനന്തപുരത്ത് ലഹരിസംഘത്തെ പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് നേരെ അക്രമം. അയിരൂർ പോലീസ് സ്റ്റേഷനിലെ ഷിർജുവിനാണ് പരുക്കേറ്റത്. കുഴിയിലേക്ക് തള്ളിയിട്ട ഷിർജുവിന്റെ കാലിൽ മൂന്ന് പൊട്ടലുകളുണ്ട്. പോലീസ് സംഘത്തെ തള്ളിമാറ്റി പ്രതികൾ രക്ഷപ്പെട്ടു
ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം തീരദേശത്ത് നടത്തിയ പോലീസ് റെയ്ഡിൽ ഒരാൾ പിടിയിലായി. പെരുമാതുറ സ്വദേശിയായ അസ്റുദ്ദീനാണ് പിടിയിലായത്. ഹാർബറുകളിലും ബോട്ട് ലാൻഡിംഗ് ഏരിയകളിലും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്
മലപ്പുറം തിരൂരങ്ങാടിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. പാറപ്പുറം സ്വദേശികളായ അഫ്സൽ, സൈഫുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 1.18 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
The post ലഹരിസംഘത്തെ പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് നേരെ അക്രമം; കാല് ഒടിഞ്ഞു appeared first on Metro Journal Online.