ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്; പ്രതികൾ ഇൻസ്റ്റഗ്രാം വഴി കൊലവിളി മുഴക്കി

താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്. ഷഹബാസിനെതിരെ പ്രതികൾ ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തിയെന്നും നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു. ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ നിന്നാണ് പോലീസിന് നിർണായക തെളിവുകൾ ലഭിച്ചത്
നഞ്ചക്ക് ഉപയോഗിച്ച് മർദിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. ഷഹബാസിന്റെ സുഹൃത്തുക്കളും പ്രതികളായ വിദ്യാർഥികളും തമ്മിൽ മുമ്പും പരസ്പരം ഏറ്റുമുട്ടാൻ വെല്ലുവിളിച്ചിരുന്നു. രണ്ട് സ്‌കൂളുകളിലെയും വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണ് പകയുണ്ടാകാൻ കാരണമായത്
ഷഹബാസ് ഉപയോഗിച്ച ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. താമരശ്ശേരി എസ് എച്ച് ഒ സായൂജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും സൈബർ സെല്ലുമാണ് ഷഹബാസ് ഉപയോഗിച്ച ഫോൺ പരിശോധിച്ചത്.
The post ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്; പ്രതികൾ ഇൻസ്റ്റഗ്രാം വഴി കൊലവിളി മുഴക്കി appeared first on Metro Journal Online.