തൃശ്ശൂരിൽ ദമ്പതികളെ സ്‌കൂട്ടർ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

തൃശ്ശൂർ വലപ്പാട് വട്ടപ്പരത്തിയിൽ സ്‌കൂട്ടർ തടഞ്ഞുനിർത്തി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വലപ്പാട് വട്ടത്തുരുത്തി മുറിയപുരയ്ക്കൽ വീട്ടിൽ സുമിത്താണ്(29) പിടിയിലായത്. ഫെബ്രുവരി 26ന് രാത്രി 8.15ഓടെയാണ് കേസിനാസ്പദമായ സംഭവം.
വാടനാപ്പള്ളി കുട്ടമുഖം സ്വദേശി ബിജുവും ഭാര്യയും സ്‌കൂട്ടറിൽ വരുമ്പോഴാണ് സുമിത്ത് ഇവരെ ആക്രമിച്ചത്. മറ്റൊരു വാഹനത്തിലെത്തിയ സുമിത്ത് ബിജുവിന്റെ സ്‌കൂട്ടർ തടഞ്ഞുനിർത്തി കൈവശമുണ്ടായിരുന്ന വെട്ടുക്കത്തി ഉപയോഗിച്ച് ആഞ്ഞുവീശുകയായിരുന്നു.
തലനാരിഴക്കാണ് ബിജു രക്ഷപ്പെട്ടത്. സമുതി ഇവരെ വഴക്ക് പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലായിരുന്നു കൊലപാതക ശ്രമം. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വട്ടപരത്തിയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
The post തൃശ്ശൂരിൽ ദമ്പതികളെ സ്‌കൂട്ടർ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ appeared first on Metro Journal Online.