ചെന്താമര അപായപ്പെടുത്തുമെന്ന് ഭയം; സാക്ഷി പറയാൻ വിസമ്മതിച്ച് പ്രധാന ദൃക്‌സാക്ഷി

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷി മൊഴി നൽകാൻ ഭയന്ന് കേസിലെ പ്രധാന ദൃക്‌സാക്ഷി ചെന്താമര അപായപ്പെടുത്തുമെന്ന് ഭയന്നാണ് ഇയാൾ മൊഴി നൽകാൻ വിസമ്മതിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തിന് സമീപം ആടിനെ മേയ്ക്കുന്നതിനിടെ അസ്വാഭാവികമായ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ ചെന്താമര ലക്ഷ്മിയെ വെട്ടുന്നത് നേരിൽ കണ്ടുവെന്നായിരുന്നു പോലീസിന് ഇയാൾ നൽകിയ മൊഴി
സുധാകരനും ലക്ഷ്മിയും കൊല്ലപ്പെട്ട ദിവസം ദൃക്‌സാക്ഷിയായ ഇയാൾ നെല്ലിയാമ്പതിയിലേക്ക് പോയിരുന്നു. പിന്നീട് ഒരു ബന്ധു മുഖേനയാണ് ലക്ഷ്മിയെ ചെന്താമര കൊല്ലുന്നത് കണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. പോലീസ് ഇയാളെ അന്വേഷിച്ച് കണ്ടെത്തിയെങ്കിലും സാക്ഷി പറയാൻ വിസമ്മതിക്കുകയായിരുന്നു
ഇയാളുടെ പേര് അടക്കമുള്ള കാര്യങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പോലീസിന് രഹസ്യമൊഴി നൽകാനോ കോടതിയിൽ മൊഴി നൽകാനോ ഇയാൾ തയ്യാറാകുന്നില്ലെന്നാണ് പോലീസ് അറിയിച്ചത്.
The post ചെന്താമര അപായപ്പെടുത്തുമെന്ന് ഭയം; സാക്ഷി പറയാൻ വിസമ്മതിച്ച് പ്രധാന ദൃക്‌സാക്ഷി appeared first on Metro Journal Online.