Kerala
ഷൊർണൂരിൽ കുഴഞ്ഞുവീണ് മരിച്ച യുവാവിന്റെ അടിവസ്ത്രത്തിൽ സിറിഞ്ച്; മരണകാരണം ലഹരി ഉപയോഗമെന്ന് സംശയം

ഷൊർണൂരിൽ കുഴഞ്ഞുവീണ് മരിച്ച 22കാരന്റെ അടിവസ്ത്രത്തിൽ നിന്നും സിറിഞ്ച് കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് സംശയം
യുവാവിന്റെ അടിവസ്ത്രത്തിൽ നിന്നാണ് സിറിഞ്ച് കണ്ടെത്തിയത്. മരണത്തിന് മുമ്പ് യുവാവ് ശുചിമുറിയിൽ കയറി അരമണിക്കൂർ ചെലവഴിച്ചിരുന്നു.
ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
The post ഷൊർണൂരിൽ കുഴഞ്ഞുവീണ് മരിച്ച യുവാവിന്റെ അടിവസ്ത്രത്തിൽ സിറിഞ്ച്; മരണകാരണം ലഹരി ഉപയോഗമെന്ന് സംശയം appeared first on Metro Journal Online.