Kerala
ലഹരി വിൽപ്പന: 17കാരൻ അടക്കം മൂന്ന് പേർ കൊച്ചിയിൽ പിടിയിൽ

പ്രായപൂർത്തിയാകാത്ത കുട്ടി അടക്കം മൂന്ന് പേര് ലഹരി വിൽപ്പനയ്ക്കിടെ പോലീസ് പിടിയിൽ. കാക്കനാട് അളകാപുരി ഹോട്ടലിന്റെ എതിർവശത്ത് നിന്നാണ് മൂന്നു പേരെ പോലീസ് പിടികൂടിയത്.
വൈറ്റില സ്വദേശി നിവേദ അത്താണി സ്വദേശി റിബിൻ, പ്രായപൂർത്തിയാകാത്ത 17കാരൻ എന്നിവരെയാണ് പിടികൂടിയത്.
ബൈക്കിലെത്തി എംഡിഎംഎ വിൽക്കാൻ നിൽക്കുമ്പോഴാണ് മഫ്തിയിലെത്തിയ പോലീസ് ഇവരെ പിടികൂടുന്നത്.
ഈ പ്രദേശത്ത് സ്ഥിരമായി ലഹരി വിൽക്കുന്നവരാണ് പ്രതികൾ. ഇവരെ സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ് പോലീസ്.
The post ലഹരി വിൽപ്പന: 17കാരൻ അടക്കം മൂന്ന് പേർ കൊച്ചിയിൽ പിടിയിൽ appeared first on Metro Journal Online.