Kerala
മലപ്പുറത്ത് പുലി ആക്രമണം; ഏഴ് ആടുകളെ കൊന്നു, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

മലപ്പുറം: തൃക്കലങ്ങോട് കുതിരാടം വെള്ളിയേമ്മലിൽ പുലിയുടെ ആക്രമണം. എൻസി കരീമിന്‍റെ വീട്ടിലെ ഏഴ് ആടുകളെ പുലി കൊന്നു. ഇതിൽ ഒരെണ്ണത്തിനെ പകുതിയോളം ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പുലിയാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം.
സംഭവത്തെക്കുറിച്ച് വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടുകാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവായതിനാൽ പ്രദേശവാസികൾ കൂടുതൽ ശ്രദ്ധിക്കണമെന്നും വനംവകുപ്പ് അറിയിച്ചു.
The post മലപ്പുറത്ത് പുലി ആക്രമണം; ഏഴ് ആടുകളെ കൊന്നു, ജാഗ്രത പാലിക്കണമെന്ന് അധികൃതർ appeared first on Metro Journal Online.