Kerala
തൃശ്ശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് റാഡ് ഇട്ട സംഭവം; പ്രതി പിടിയിൽ, സംഭവം മോഷണശ്രമത്തിനിടെ

തൃശ്ശൂർ റെയിൽവേ ട്രാക്കിൽ ഇരുമ്പ് റാഡ് ഇട്ട പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി ഹരിയാണ്(38) പിടിയിലായത്. റെയിൽ റാഡ് മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് സംഭവം. പ്രതി ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പോലീസ് അറിയിച്ചു.
ഇന്ന് പുലർച്ചെ 4.45ഓടെയായിരുന്നു സംഭവം. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെ മാത്രം റെയിൽവേ ട്രാക്കിൽ ഇരുമ്പ് റാഡ് വെക്കുകയായിരുന്നു. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഈ ഇരുമ്പ് റാഡ് തട്ടിത്തെറിപ്പിച്ചു.
അട്ടിമറി ശ്രമമെന്നായിരുന്നു ആദ്യമുണ്ടായ സംശയം. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് വിവരം സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
The post തൃശ്ശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് റാഡ് ഇട്ട സംഭവം; പ്രതി പിടിയിൽ, സംഭവം മോഷണശ്രമത്തിനിടെ appeared first on Metro Journal Online.