പത്താം ക്ലാസ് വിദ്യാർഥിനിയുടെ മരണം; സുഹൃത്തായ 28കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാവായിക്കുളം സ്വദേശി അഭിജിത്താണ്(28) പിടിയിലായത്. കണ്ണംകോണം പുളിമൂട്ടിൽ വീട്ടിൽ പരേതനായ ഗിരീഷിന്റെയും സിന്ധുവിന്റെയും മകളായ 16കാരിയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്.
പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് അഭിജിത്തിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. ബുധനാഴ്ച ഉച്ചയോടെയാണ് പെൺകുട്ടി തൂങ്ങിമരിച്ചത്. ഈ സമയത്ത് അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഇവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ മുറിയുടെ വാതിൽ പൊളിച്ചാണ് അകത്ത് കയറി പെൺകുട്ടിയെ താഴെയിറക്കിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
The post പത്താം ക്ലാസ് വിദ്യാർഥിനിയുടെ മരണം; സുഹൃത്തായ 28കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു appeared first on Metro Journal Online.