Kerala

സിപിഎം സംസ്ഥാന സമ്മേളനം: നവകേരള രേഖ മുഖ്യമന്ത്രി അവതരിപ്പിക്കും, വോട്ടുചോർച്ച ചൂണ്ടിക്കാട്ടി പ്രവർത്തന റിപ്പോർട്ട്

പാർട്ടി ശക്തി കേന്ദ്രങ്ങളിൽ നിന്ന് പോലും ബിജെപിക്ക് വോട്ട് ചോരുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോർട്ടിൽ പരാമർശം. സിപിഎം സംസ്ഥാന സമ്മേളനത്തിൽ എംവി ഗോവിന്ദൻ അവതരിപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് ജില്ലാ കമ്മിറ്റികൾ നൽകിയ അവലോകന റിപ്പോർട്ടുകൾ തെറ്റിപ്പോയെന്നും ബിജെപിയുടെ കടന്നുവരവ് തിരിച്ചറിയാൻ കഴിയുന്ന വിധത്തിലായിരുന്നില്ലെന്നും വിമർശനമുണ്ട്

നവകേരളത്തിനുള്ള പുതുവഴികൾ എന്ന രേഖ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. വൻകിട നിക്ഷേപം വൻതോതിൽ ആകർഷിക്കാൻ രേഖയിൽ നിർദേശമുണ്ടെന്നാണ് സൂചന. ഇതിനായി നിയമ, ചട്ടപരിഷ്‌കാരങ്ങൾ നടത്തും. റെയിൽ, റോഡ് വികസനം മറ്റ് അനുബന്ധ വികസനങ്ങൾ എന്നിവയുടെ വേഗം കൂട്ടുന്നതിനെ കുറിച്ചും രേഖയിൽ പരാമർശമുണ്ടാകും

സോഷ്യൽ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ രേഖയിലുണ്ടാകും. സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലെ മാതൃക പിന്തുടരും. യുവാക്കൾ വിദേശത്ത് പോകുന്ന പ്രവണത തടയും സമാന സാഹചര്യം കേരളത്തിൽ സൃഷ്ടിക്കാനുള്ള നടപടിയെടുക്കും.

The post സിപിഎം സംസ്ഥാന സമ്മേളനം: നവകേരള രേഖ മുഖ്യമന്ത്രി അവതരിപ്പിക്കും, വോട്ടുചോർച്ച ചൂണ്ടിക്കാട്ടി പ്രവർത്തന റിപ്പോർട്ട് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button