കൊല്ലത്ത് ഉണ്ടാകില്ലെന്ന് പാർട്ടിയെ അറിയിച്ചിരുന്നു; സിപിഎം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാത്തതിൽ മുകേഷ്

സിപിഎം സംസ്ഥാന സമ്മേളന ദിവസം കൊല്ലത്ത് ഉണ്ടാകില്ലെന്ന് പാർട്ടിയെ അറിയിച്ചതിനാലാണ് സമ്മേളനത്തിലേക്ക് തന്നെ ക്ഷണിക്കാത്തതെന്ന് കൊല്ലം എംഎൽഎ മുകേഷ്. കൊല്ലത്ത് നടക്കുന്ന സമ്മേളനത്തിൽ സ്ഥലം എംഎൽഎ ആയ മുകേഷ് പങ്കെടുക്കാത്തതിനെ കുറിച്ച് വാർത്തകൾ വന്നിരുന്നു
ഇതിന് പിന്നാലെയാണ് മുകേഷിന്റെ വിശദീകരണം. താൻ എറണാകുളത്ത് സിനിമാ ഷൂട്ടിംഗിൽ ആയതിനാലാണ് സമ്മേളന്തതിൽ പങ്കെടുക്കാത്തതെന്നും മുകേഷ് അറിയിച്ചു. കൊല്ലം എംഎൽഎ എന്ന നിലയിൽ സമ്മേളനത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളാകേണ്ടതായിരുന്നു മുകേഷ്
സംസ്ഥാന സമ്മേളന പ്രതിനിധി അല്ലെങ്കിലും ഉദ്ഘാടന സെഷനിൽ മുകേഷിന് പങ്കെടുക്കാമായിരുന്നു. അതേസമയം ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷിനെ മാറ്റി നിർത്തിയതാണെന്നും വാർത്തകൾ വരുന്നുണ്ട്.
The post കൊല്ലത്ത് ഉണ്ടാകില്ലെന്ന് പാർട്ടിയെ അറിയിച്ചിരുന്നു; സിപിഎം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാത്തതിൽ മുകേഷ് appeared first on Metro Journal Online.