ആശമാർക്ക് പിന്തുണയുമായി യുഡിഎഫ്; നിയമസഭ ബഹിഷ്‌കരിച്ച് എംഎൽഎമാർ സമരപന്തലിൽ

ആശ വർക്കർമാർക്ക് പിന്തുണ വാഗ്ദാനം ചെയ്ത് യുഡിഎഫ്. നിയമസഭ ബഹിഷ്‌കരിച്ച് യുഡിഎഫ് എംഎൽഎമാർ നിരാഹാര സമരം നടത്തുന്ന ആശ വർക്കർമാരുടെ സമര പന്തലിലെത്തി. സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു
മന്ത്രിമാർ തുടക്കം മുതൽ സമരത്തെ അധിക്ഷേപിക്കുകയാണ്. സമരം തീർക്കണമെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രശ്‌ന പരിഹാരത്തിന് ശ്രമമുണ്ടാകണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു. പാർലമെന്റിൽ കോൺഗ്രസ് എംപിമാരും ആശമാർക്കായി പോരാട്ടം നടത്തുന്നുണ്ടെന്നും സതീശൻ പറഞ്ഞു
അതേസമയം ആശ വർക്കർമാർ ഇന്ന് മുതൽ നിരാഹാര സമരം ആരംഭിച്ചു. ഇന്നലെ നടന്ന മന്ത്രിതല ചർച്ചയും പരാജയപ്പെട്ടതോടെയാണ് നിരാഹാര സമരം ആരംഭിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന സമരം ഇന്ന് 39ാം ദിവസം കടന്നിരുന്നു.
The post ആശമാർക്ക് പിന്തുണയുമായി യുഡിഎഫ്; നിയമസഭ ബഹിഷ്‌കരിച്ച് എംഎൽഎമാർ സമരപന്തലിൽ appeared first on Metro Journal Online.