വേനൽക്കാലത്ത് സംസ്ഥാനം ലോഡ് ഷെഡ്ഡിംഗിലേക്ക് പോകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

വേനൽക്കാലം എത്തിയെങ്കിലും സംസ്ഥാനം ലോഡ് ഷെഡ്ഡിംഗിലേക്ക് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ഉപയോഗം ഉയരുന്നത് നേരിടുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചതായും മന്ത്രി പറഞ്ഞു. സാധാരണക്കാരും വൈദ്യുതിയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ തയ്യാറാകമെന്നും മന്ത്രി ആവശ്യപ്പെട്ടു
ചൂടുകാലത്ത് വൈദ്യുതി ഉപയോഗം കൂടുമ്പോൾ കെഎസ്ഇബി പ്രതിസന്ധിയിലാകാറുണ്ട്. എന്നാൽ ഇത്തവണ ആശങ്കയില്ലെന്ന് മന്ത്രി അറിയിച്ചു. തൊട്ടിയാർ ജലവൈദ്യുതി പദ്ധതിയും പള്ളിവാസൽ പദ്ധതിയും മുൻനിർത്തിയാണ് മന്ത്രിയുടെ വാക്കുകൾ
പള്ളിവാസൽ പദ്ധതിയുടെ പരീക്ഷണഘട്ടത്തിൽ തന്നെ ആറ് കോടിയുടെ വൈദ്യുതി ഉത്പാദിപ്പിച്ചു. തൊട്ടിയാർ ജലവൈദ്യുതി പദ്ധതി നാൽപത് മെഗാവാട്ട് ശേഷിയുള്ളതാണെന്നും മന്ത്രി അറിയിച്ചു.
The post വേനൽക്കാലത്ത് സംസ്ഥാനം ലോഡ് ഷെഡ്ഡിംഗിലേക്ക് പോകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി appeared first on Metro Journal Online.