Kerala

വനിതാ അഭിഭാഷകയെ അപമാനിക്കുന്ന പരാമർശം; ജഡ്ജിക്കെതിരെ പ്രതിഷേധവുമായി അഭിഭാഷക അസോസിയേഷൻ

ഹൈക്കോടതിയിൽ ജഡ്ജിക്കെതിരെ പരസ്യ പ്രതിഷേധവുമായി അഭിഭാഷക അസോസിയേഷൻ. ജസ്റ്റിസ് എ ബദറുദ്ദീനെതിരെയാണ് പ്രതിഷേധം. ഇന്നലെ അഭിഭാഷകയെ അപമാനിക്കുന്ന രീതിയിൽ ജഡ്ജി സംസാരിച്ചെന്നാണ് ആരോപണം.

ജസ്റ്റിസ് എ ബദറുദ്ദീൻ തുറന്ന കോടതിയിൽ മാപ്പ് പറയണമെന്ന് അഭിഭാഷക അസോസിയേഷൻ ആവശ്യപ്പെട്ടു. കേസിന് വേണ്ടി ഹാജരായ വനിതാ അഭിഭാഷകയെ വാക്കാൽ പരാമർശം നടത്തി അപമാനിച്ചെന്ന ആരോപണമാണ് ജസ്റ്റിസ് ബദറുദ്ദീനെതിരെ ഉയർന്നത്.

ജസ്റ്റിസ് ബദറുദ്ദീന്റെ കോടതി ബഹിഷ്‌കരിക്കുമെന്ന നിലപാടിലാണ് അഭിഭാഷകർ. പ്രതിഷേധത്തെ തുടർന്ന് ജഡ്ജി കോടതി മുറിയിലെത്തിയിട്ടില്ല. പ്രതിഷേധം ശക്തമായതോടെ ചീഫ് ജസ്റ്റിസ് വിഷയത്തിൽ ഇടപെട്ടു. അസോസിയേഷൻ നേതാക്കളെ ചീഫ് ജസ്റ്റിസ് ചർച്ചക്ക് വിളിച്ചിട്ടുണ്ട്.

The post വനിതാ അഭിഭാഷകയെ അപമാനിക്കുന്ന പരാമർശം; ജഡ്ജിക്കെതിരെ പ്രതിഷേധവുമായി അഭിഭാഷക അസോസിയേഷൻ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button