Kerala
പോലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ കവറോടെ വിഴുങ്ങി; യുവാവ് ആശുപത്രിയിൽ

പോലീസിനെ കണ്ട് ഭയന്ന് കയ്യിലുണ്ടായിരുന്ന എംഡിഎംഎ കവറോടെ വിഴുങ്ങിയ യുവാവ് ആശുപത്രിയിൽ. മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് പിടിയിലായത്. വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് പ്രതി പറഞ്ഞതോടെ ഷാനിദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എൻഡോസ്‌കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തി. ഇയാൾക്കെതിരെ പോലീസ് എൻ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്തു
അതേസമയം വയനാട് ലഹരി മരുന്ന് പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്രതി വാഹനം കൊണ്ട് സിവിൽ എക്‌സൈസ് ഓഫീസർ ജയ്‌മോനെ ഇടിച്ചുവീഴ്ത്തി. ജയ്‌മോന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പ്രതി ഹൈദറെ പോലീസ് പിടികൂടി
The post പോലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ കവറോടെ വിഴുങ്ങി; യുവാവ് ആശുപത്രിയിൽ appeared first on Metro Journal Online.